BJP-AIADMK alliance in Tamil Nadu likely to be broken
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പാര്‍ട്ടിക്കുളളില്‍ നിന്നും, ഭരണമുളള സംസ്ഥാനങ്ങളില്‍ നിന്നുമടക്കം പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങുകയാണ് ബിജെപി. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലടക്കം നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിടുന്നു. അകാലിദള്‍ അടക്കമുളള സഖ്യകക്ഷികള്‍ ബിജെപിയോട് അകലുകയാണ്. പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്ര കുമാര്‍ ബോസ് പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.ദക്ഷിണേന്ത്യയില്‍ പൗരത്വ നിയമത്തിന് എതിരെ വന്‍ പ്രതിരോധം ഉയര്‍ത്തുന്ന തമിഴ്നാട്ടിലും ബിജെപിക്ക് അടി തെറ്റുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്
#BJP #TamilNadu